ഫോട്ടോഗ്രാഫേഴ്സ് അവാര്‍ഡ് വിതരണം ചെയ്തു

കോട്ടയം: മാന്നാനം സെന്‍റ് എഫ്രേം സ്കൂളില്‍ നടന്ന എഫ്രേംസ് ട്രോഫി ഓള്‍ കേരള ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിനോട് അനുബന്ധിച്ച് കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോ. ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഒന്നാംസ്ഥാനം റിജോ ജോസഫ് (മലയാള മനോരമ), രണ്ടാംസ്ഥാനം റസാഖ് താഴത്തങ്ങാടി (മാധ്യമം), മൂന്നാംസ്ഥാനം സനല്‍ വേള്ളൂര്‍ (ദീപിക) എന്നിവര്‍ കരസ്ഥമാക്കി. പുരസ്കാരവും കാഷ് അവാര്‍ഡും കെ.ത്രീ.എ സംസ്ഥാന പ്രസിഡന്‍റ് പി. സുന്ദര്‍കുമാര്‍ വിതരണം ചെയ്തു.

സെന്‍റ് എഫ്രേംസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോജി ഫിലിപ് അധ്യക്ഷത വഹിച്ചു. അസോ. മുഖ്യരക്ഷാധികാരി ജോസഫ് ചാവറ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ളബ് സെക്രട്ടറി ഷാലു മാത്യു, പി.ടി. എബ്രഹാം, ട്രഷറര്‍ രമ പ്രസാദ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജേക്കബ് തരകന്‍, ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കല്‍, ഷിബു കെ.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. കെ.ത്രി.എ സോണ്‍ സെക്രട്ടറി ഷിബു കെ.എബ്രഹാം നന്ദി പറഞ്ഞു.

Tags:    
News Summary - photographers award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.