Posted On
date_range Updated On
date_range മന്ത്രിക്കെതിരായ ആരോപണം ഗൗരവതരം- പിണറായി
തിരുവനന്തപുരം: പരാതിയുമായെത്തിയ സ്ത്രീയോട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ലൈംഗീക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം എല്ലാ തരത്തിലും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടമ്മയോട് നടത്തിയ ടെലിഫോണ്‍ സംഭാഷണം ഓഡിയോ മംഗളം ചാനലാണ് പുറത്തുവിട്ടത്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗീക ആരോപണം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.