ആലപ്പുഴ/ കൊച്ചി: പ്രമുഖ അഭിഭാഷകനും മുൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനുമായ ആലപ്പുഴ സനാതനം വാർഡിൽ രാജശിൽപിയിൽ പി.ജി. തമ്പി ( പി. ഗോപാലകൃഷ്ണൻ തമ്പി-79) അന്തരിച്ചു. ഒേട്ടറെ പ്രമാദമായ ക്രിമിനൽ കേസുകളിൽ അഭിഭാഷകനായിരുന്നു. ഹരിപ്പാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഹരിപ്പാട് കളരിക്കൽ പരേതരായ പി. കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനാണ്. ഭാര്യ പരേതയായ സുമിത്ര തമ്പി. മക്കൾ: ഹരികൃഷ‌്ണൻതമ്പി (ബംഗളൂരു), അഡ്വ. പ്രിയദർശൻ തമ്പി, ഡോ. മഹേഷ‌് തമ്പി (സുചിത്ര ആശുപത്രി, എറണാകുളം). മരുമക്കൾ: പ്രിയ, പാർവതി, സിത്താര. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, പ്രസന്നവദനൻ തമ്പി, തുളസിഭായി, പരേതനായ നോവലിസ്റ്റ് പി.വി. തമ്പി എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തിൽ. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ബാര്‍ ഫെഡറേഷന്‍ പ്രസിഡൻറ്, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡൻറ്, ലോയേഴ്സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി. കോളജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദവും തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജിൽ നിന്നും ബി.എൽ. ബിരുദവും നേടി. എസ്.ഡി യൂനിയൻ ചെയർമാൻ, ഗവൺമെൻറ് ലോ കോളജ്, തിരുവനന്തപുരം യൂനിയൻ ജനറൽ സെക്രട്ടറി, നാഷനൽ സ്റ്റുഡൻറ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ്, സ്വതന്ത്ര വിദ്യാർഥി സംഘടന സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.
സർപ്പപത്രം, സാലഭഞ്ജിക, സംക്രമണം, സമാഗമം, സ്വർണക്കച്ചവടം, സന്നിവേശം,സ്വപ്നസഞ്ചാരിണി എന്നിവയാണ് സാഹിത്യ കൃതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.