പി.ജി ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കും

കോ​ഴി​ക്കോ​ട്: പു​തി​യ പി.​ജി പ്ര​വേ​ശ​ന ന​ട​പ​ടി​ അ​നി​ശ്ചി​ത​മാ​യി നീ​ളുന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി.​ജി ഡോ​ക്ട​ർ​മാ​ർ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ.​പി ബ​ഹി​ഷ്‌​ക​രി​ക്കും. പു​തി​യ ബാച്ചിന്‍റെ കൗ​ൺ​സ​ലി​ങ്​ നീ​ളുന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലും ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും പ​രീ​ക്ഷ​ ന​ട​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ.​പി ബ​ഹി​ഷ്‌​ക​ര​ണം.

ആ​റു മാ​സ​മാ​യി ന​ട​ക്കാ​ത്ത പി.​ജി കൗ​ൺ​സ​ലി​ങ്​ സു​പ്രീം​കോ​ട​തി നാ​ലാ​ഴ്ച​കൂ​ടി നീ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത്തൊ​ട്ടാ​കെ പി.​ജി ഡോ​ക്ട​ർ​മാ​ർ ഒ​രാ​ഴ്ച​യാ​യി സ​മ​ര​ത്തി​ലാ​ണ്. ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ൽ​നി​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐ.​സി.​യു, ലേ​ബ​ർ ഡ്യൂ​ട്ടി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​. 

Tags:    
News Summary - PG doctors boycott OP today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.