പി.എഫ്.ഐ ബന്ധം: നിലമ്പൂരിൽ എൻ.ഐ.എ റെയ്ഡ്

നിലമ്പൂർ: നിലമ്പൂർ ചന്തക്കുന്ന് ബംഗ്ലാവ് കുന്ന് റോഡിന് സമീപം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി(പി.എഫ്.ഐ) ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തി. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് എൻ.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്യത്തിൽ റെയ്ഡ് നടന്നത്.

ആറപ്പുഴ റഫീഖ് എന്നയാളെയാണ് ചോദ്യം ചെയ്തത്. അതീവ സുരക്ഷയിലായിരുന്നു റെയ്ഡ്. ഇയാളെ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. പി.എഫ്.ഐ നേതാക്കളുമായി പണമിടപാട് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. 

Tags:    
News Summary - PFI connection: NIA raid in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.