Posted On
date_range Updated On
date_range ഇന്ധനവില: കേരളത്തിന് നികുതി കുറക്കാനാവില്ല -തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിന് ഇന്ധന നികുതി കുറക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. വില കൂട്ടിയത് കേന്ദ്ര സർക്കാറാണെന്നും തോമസ് ഐസക് പറഞ്ഞു.
ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ കേന്ദ്രം മൂന്ന് മടങ്ങ് നികുതി വർധിപ്പിച്ചു. വർധിപ്പിച്ച നികുതി കേന്ദ്രം കുറക്കണം. ഖജനാവ് പ്രതിസന്ധി നേരിടുമ്പോൾ നികുതി കുറക്കാനാവില്ല.
പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽകൊണ്ടു വരുന്നതിനോട് എതിർപ്പില്ല. സംസ്ഥാനത്തിന്‍റെ വരുമാനം കറേഞ്ഞാൽ പോലും സഹിച്ചോളാം. ജി.എസ്.ടി പരിധിയെക്കുറിച്ച് കേന്ദ്രമന്ത്രി ആദ്യമായാണ് പറയുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.