Posted On
date_range Updated On
date_range റോഡുകൾ നിശ്ചലം: ഇന്ധന വിലക്കൊള്ളക്കെതിരെ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: അടിക്കടി പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധമിരമ്പി. സംസ്ഥാനവ്യാപകമായി റോഡുകളിൽ 15 മിനിറ്റ് വാഹനം നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്.
കേന്ദ്ര ട്രേഡ് യൂനിയനുകളുടെ സംയുക്ത നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11 മുതൽ 11.15 വരെയാണ് ചക്രസ്തംഭന സമരം നടന്നത്. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ നിശ്ചലമാക്കി നിർത്തുകയായിരുന്നു.
കോഴിക്കോട് ചക്രസ്തംഭന സമരം സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.