ഇന്ധനവില: കേരളത്തിൽ കൂടിയത്​ രണ്ടര രൂപ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ രണ്ടുരൂപ ഇന്ധനനികുതി വർധന​ പ്രാബല്യത്തിലായതോടെ തിരുവനന്തപുരത്തും കൊച്ചി യിലും പെ​​േ​ട്രാളിന്​ ലിറ്ററിന്​ 2.50 രൂപയും ഡീസലിന്​ 2.48 രൂപയും കൂടി. തിരുവനന്തപുരത്ത്​ പെട്രോളിന്​ 76.22 രൂപയും ഡീസലിന്​ 71.64 രൂപയുമായിരുന്നു ശനിയാഴ്​ചയിലെ വില. കൊച്ചിയിൽ ഇത്​ യഥാ​​ക്രമം 74.80, 70.31 എന്നിങ്ങനെയായിരുന്നു. ​കോഴിക്കോട്ട്​ പെട്രോൾ ലിറ്ററിന്​ 72.64 ഉണ്ടായിരുന്നത്​ 75.15 ആയി. 2.51 രൂപയുടെ വർധന. ഡീസൽ വിലയിൽ രണ്ടര രൂപയുടെ വർധനവാണുള്ളത്​. 68.16 രൂപ ഉണ്ടായിരുന്നത്​ 70.66 ആയി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന്​ 72.96 ഉം മുംബൈയിൽ 78.57 ഉം രൂപയാണ് ശനിയാഴ്​ചയിലെ വില.

വെള്ളിയാഴ്​ച കേന്ദ്ര ധനമ​ന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ലിറ്ററിന്​ അധിക എക്​സൈസ്​ തീരുവ, റോഡ്​-അടിസ്​ഥാന സൗകര്യ വികസനം എന്നീ ഇനങ്ങളിൽ ഒാരോ രൂപ വീതമാണ്​ വർധിപ്പിച്ചത്​. സംസ്ഥാന നികുതി ഉൾപ്പെടെയുള്ള അനുബന്ധ നികുതികൾ കൂടി ചേരുന്നതോടെ ഫലത്തിൽ രണ്ടര രൂപയാണ്​ വർധിക്കുക. അന്താരഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില കുറയു​​േമ്പാൾ നികുതി കൂട്ടുകയും വില കൂടുേമ്പാൾ വില കുറക്കാതിരിക്കുകയും ചെയ്യുന്നതിന്​ പുറമെയാണ്​ ഇപ്പോഴത്തെ അധികനികുതി ഭാരം.

Tags:    
News Summary - Petrol Price hike - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.