Posted On
date_range Updated On
date_range ജനദ്രോഹം തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി
കോഴിക്കോട്: ജനങ്ങൾക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 103.99 രൂപയും ഡീസലിന് 96.78 രൂപയുമായി.
ഇന്നലെയും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 30പൈസയും ഡീസലിന് 37 പൈസയുമാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. അതോടൊപ്പം ഇരുട്ടടി പോലെ പാചകവാതകത്തിന്‍റെയും വില വര്‍ധിപ്പിച്ചിരുന്നു. 14.2കിലോയുള്ള സിലിണ്ടറിനു കൊച്ചിയിൽ ഇന്നത്തെ വില 906 രൂപാ 50 പൈസ ആയി. ഈ വർഷം 205 രൂപയാണ് പാചക വാതകത്തിനു വർധിച്ചത്.
അതേ സമയം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 82 ഡോളറിൽ നിന്നും 80 ഡോളറായാണ് കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.