Posted On
date_range Updated On
date_range നടുവൊടിഞ്ഞ് ജനം; തുടർച്ചയായി ആറാം ദിവസവും ഇന്ധന വില വർധിപ്പിച്ചു
തിരുവനന്തപുരം: തുടർച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് കൂട്ടിയത്.
ഇതോടെ എറണാകുളത്ത് പെട്രോളിന് 88.60 രൂപയും ഡീസലിന് 83.40 രൂപയുമായി. കഴിഞ്ഞ ദിവസം കേരളത്തിൽ പെട്രോൾ വില ആദ്യമായി 90 രൂപ കടന്നിരുന്നു.
ആറ് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വർധിച്ചത്.
കഴിഞ്ഞ എട്ട് മാസത്തിനിടെ 17 രൂപയിലധികമാണ് ഇന്ധനവില വർധിപ്പിച്ചത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.