Posted On
date_range Updated On
date_range പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; മുംബൈയിൽ പെട്രോളിന് 90.34രൂപ
തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 90.34രൂപയും ഡീസലിന് 80.51 രൂപയുമായി.
സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. കൊച്ചിയില്‍ യഥാക്രമം 83.96 ഉം 78.01 രൂപയുമാണ്. കോഴിക്കോട് 84.22 രൂപയാണ് പെട്രോളിന്. ഡീസലിന് 77.99 രൂപയും. ഡൽഹിയിൽ പെട്രോളിന് 83.71 രൂപയും ഡീസലിന് 73.87 രൂപയുമായി. നവംബർ 20ന് ശേഷമാണ് തുടർച്ചയായി എല്ലാ ദിവസവും വില വർദ്ധിപ്പിച്ചത്. രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.