Posted On
date_range Updated On
date_range സോളാർ പീഡനക്കേസ്: സി.ബി.ഐക്ക് വിടണമെന്ന് പരാതിക്കാരി
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിക്കാരി കത്ത് നല്‍കി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബി.ജെ.പി അഖിലേന്ത്യ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകൾ പ്രത്യേക സംഘമാണ് നിലവില്‍ അന്വേഷിക്കുന്നത്. 2018 ഒക്ടോബറിലാണ് ഇവർക്കെതിരെ കേസെടുത്തത്.
രജിസ്റ്റർ ചെയ്ത കേസുകളിൽ ചിലതിൽ തെളിവെടുപ്പുകൾ ഉൾപ്പെടെ പുരോഗമിക്കുന്നതിനിടെയാണ് പരാതിക്കാരി സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.