കൊച്ചി: മുൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ സംസ്ഥാന മുഖ്യവിവരാവകാശ കമീഷണറായി നിയമിക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. മേത്ത ചീഫ് സെക്രട്ടറിയായിരിക്കെ നൽകിയ വിജ്ഞാപനപ്രകാരമാണ് നിയമനം നടത്താനൊരുങ്ങുന്നതെന്നും അദ്ദേഹത്തെ ശിപാർശ ചെയ്ത നടപടി സുതാര്യമല്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കവടിയാർ സ്വദേശി എം.എൽ. രവീന്ദ്രനാഥാണ് ഹരജി നൽകിയത്.
ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചാവാം സർക്കാറിെൻറ ശിപാർശ നേടിയതെന്നാണ് ഹരജിയിലെ ആേരാപണം. നിയമനം സുപ്രീംകോടതി മാർഗരേഖകൾക്ക് വിരുദ്ധമാണ്. നിയമനം തടയണമെന്നും ഹരജി തീർപ്പാകുന്നതുവരെ പദവി ഏറ്റെടുക്കുന്നത് വിലക്കണമെന്നുമാണ് ഹരജിയിലെ മറ്റാവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.