പൊലീസുകാരെ ജനപ്രതിനിധികൾ ദാസ്യപ്പണിക്ക്​ വിളിക്കുന്നു– ടോമിൻ തച്ചങ്കരി

കണ്ണൂർ: ജനപ്രതിനിധികൾക്കും മേലു​ദ്യോഗസ്ഥർക്കും ദാസ്യപ്പണി ചെയ്യാനുള്ള സംഘമായി പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന്​ എ​.ഡി​.ജി​.പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി.ജ​ന​പ്ര​തി​നി​ധി​ക​ൾ സ്വ​ന്തം മ​ണ്ഡ​ലത്തിൽ പോ​കാ​ൻ പോ​ലും പൊ​ലീ​സു​കാ​രെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യി വി​ളി​ക്കു​ക​യാ​ണ്. പൊ​ലീ​സു​കാ​രെ പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​ത് പ​ല​രും സ്റ്റാ​റ്റ​സ് ആ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ദു​രു​പ​യോ​ഗം സ​ർ​ക്കാ​രി​നു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും തച്ചങ്കരി വിമർശിച്ചു.  കണ്ണൂരിൽ പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് കോടികളുടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി​ക്ക് പോ​കു​ന്ന ഓ​ഫീ​സ​ർ​മാ​ർ ആ​രെ​യെ​ങ്കി​ലും പ്ര​തി​രോ​ധി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി​യ ച​രി​ത്രം കേ​ട്ടി​ട്ടി​ല്ലെ​ന്നും എ​.ഡി​.ജി​.പി പ​റ​ഞ്ഞു. 

സ്വീ​കാ​ര്യ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യാ​ന്‍ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ണം. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​ലും സു​ര​ക്ഷാ​ ഭീഷണി ഉള്ളവരാണോ ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്നും ത​ച്ച​ങ്ക​രി ചോ​ദി​ച്ചു.
 

Tags:    
News Summary - Personal Security Officer- Tomin Thachankary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT