പെരിയ ഇരട്ടക്കൊല: ഒരാൾകൂടി അറസ്​റ്റിൽ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശരത്​ലാലും കൃപേഷും കൂരാങ്കര റോഡിലേക്ക്​ കടന്നുവരുന്നുണ്ട്​ എന്ന കാര്യം മൊബൈൽ ഫോണിൽ പ്രതികൾക്ക്​ കൈമാറിയ സി.പി.എം പ്രവർത്തകൻ അറസ്​റ്റിൽ. കല്യോട്ടിനടുത്ത്​ കണ്ണോത്ത്​ താ നത്തിങ്കാലിൽ രഞ്​ജിത്തിനെയാണ്​ (24) ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി പി.എം. പ്രദീപി​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ ്​തത്​. പ്രതിയെ ഇന്ന്​ ഹോസ്​ദുർഗ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കും.

ഫെബ്രുവരി 17ന്​ 8.30നാണ്​ ശരത്​ ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തുന്നത്​. ശരത്​ലാലി​​െൻറ വീട്ടിലേക്കുള്ള കൂരാങ്കാര വഴിയുള്ള ഇടുങ്ങിയ റോഡിൽ പതിയിരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരുടെയും ബൈക്കിലെ വരവ്​ ക​ല്യോട്ടു നിന്നും മൊബൈൽ വഴി അറിയിക്കുകയായിരുന്നു രഞ്​ജിത്ത്​. കൊല്ലപ്പെട്ടവരുടെ കുടുംബം ശക്​തമായ ആരോപണം ഉന്നയിച്ച ശാസ്​ത ഗംഗാധര​​െൻറ ഡ്രൈവറാണ്​ രഞ്​ജിത്ത്​. പെരിയ ഇരട്ടക്കൊലക്കേസിൽ ഇത്​ ഒമ്പതാമത്തെയാളാണ്​​ അറസ്​റ്റിലാകുന്നത്​. ക്രൈംബ്രാഞ്ച്​ പിടിയിലാകുന്ന രണ്ടാമനും. കേസിൽ ഒരാൾ കൂടി ക്രൈംബ്രാഞ്ചി​​െൻറ കസ്​റ്റഡിയിലുണ്ട്​. പെരിയയി​െല ചുമട്ടുതൊഴിലാളിയും കൃത്യത്തിനു ശേഷം പ്രതികൾക്ക്​ കുളിക്കാനും വസ്​ത്രങ്ങൾ നശിപ്പിക്കാനും വെളുത്തോളിയിൽ സൗകര്യമൊരുക്കിയ സി.പി.എം പ്രവർത്തകനാണ്​ കസ്​റ്റഡിയിലുള്ളത്.

Tags:    
News Summary - Periya double murder case; one more accused arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.