കാസർകോട്: സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഹ ൈകോടതിയെ സമീപിക്കുമെന്ന് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് കൃഷ്ണൻ. സി.ബ ി.െഎ അന്വേഷണം നടത്തണമെന്ന് കൊല്ലപ്പെട്ട ശരത്ലാലിെൻറ പിതാവ് സത്യനാരായണനും ആവശ്യപ്പെട്ടു.
പൊലീസ് അറസ്റ്റ്ചെയ്ത പീതാംബരനെക്കൊണ്ട് മാത്രം കൊലപാതകം നടത്താൻ കഴിയില്ലെന്നും പാർട്ടി ജില്ല നേതൃത്വം അറിയാതെ കൊലപാതകം നടക്കില്ലെന്നും കൃഷ്ണൻ പറഞ്ഞു. യഥാർഥ പ്രതികളെ ഇനിയും കണ്ടെത്താനുണ്ട്. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ അടുപ്പക്കാരനാണ് പീതാംബരൻ. സി.പി.എം പ്രവർത്തകനായ വത്സലനും ക്വാറി ഉടമയായ ശാസ്താ ഗംഗാധരനും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നു. ഇവരെക്കുറിച്ചും അന്വേഷണം നടത്തണം. അന്വേഷണസംഘം കണ്ടെടുത്ത ആയുധങ്ങൾ കൊലക്കുപയോഗിച്ചതാകാൻ സാധ്യതയില്ല. പിടിച്ചെടുത്ത ആയുധം തുരുമ്പെടുത്തതാണ്. സി.പി.എം പ്രാദേശിക നേതാക്കൾക്ക് പുറമെ ഏരിയ, ജില്ല നേതാക്കളുടെ ഒത്താശയോടെ മാസങ്ങൾ നീണ്ട ഗൂഢാലോചനക്കൊടുവിലാണ് ഇരു കൊലപാതകങ്ങളും നടത്തിയതെന്നും കൃഷ്ണൻ ആരോപിച്ചു.
കൊലപാതകത്തിെൻറ ആസൂത്രണമടക്കം നടന്നത് കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ അറിവോടെയാണെന്നും പീതാംബരൻ പാർട്ടിയുടെ നിർദേശം അനുസരിച്ച് കുറ്റമേറ്റെടുത്തതാണെന്നും സത്യനാരായണൻ കുറ്റപ്പെടുത്തി. മാസങ്ങൾക്ക് മുമ്പ് ഗൂഢാലോചനയും ആസൂത്രണവും നടന്നു. കണ്ണൂരിലെ ക്രിമിനലുകളുമായി പീതാംബരന് അടുത്ത ബന്ധമുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശരത്ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവ് യൂത്ത്ലീഗ് വഹിക്കും
കാസർകോട്: കൊല്ലപ്പെട്ട ശരത്ലാലിെൻറ സഹോദരിയുടെ വിവാഹച്ചെലവ് മുസ്ലിം യൂത്ത്ലീഗ് ഏെറ്റടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് വിവാഹച്ചെലവ് ഏെറ്റടുത്ത വിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.