രാഹുൽ ഗാന്ധിക്കെതിരായ വിധി ജനങ്ങൾ അംഗീകരിക്കില്ല -ഇ.പി ജയരാജൻ

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ത​ട​വുശി​ക്ഷ വി​ധി​ച്ച കോ​ട​തി വി​ധി​ക്കെ​തിരെ എ​ൽ.​ഡി​.എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ട​തി​ക​ളെ​യോ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യോ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വി​ധി നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ പ​രി​പാ​വ​ന​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് തോ​ന്നി​ല്ല. വി​ധി​യും പ​ശ്ചാ​ത്ത​ല​വും പ​രി​ശോ​ധി​ക്കു​മ്പോ​ൾ സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​വ​രും. ഇ​ത്ത​ര​മൊ​രു വി​ധി ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യം കോ​ട​തി​യും നി​രീ​ക്ഷി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ പ്രസ്താവന നടത്തിയിരുന്നു.

Tags:    
News Summary - People will not accept the verdict against Rahul Gandhi - EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.