ഓണം കഴിഞ്ഞും കിറ്റ്​ വാങ്ങാമെന്ന്​ മന്ത്രി

തിരുവനന്തപുരം: സർക്കാറി​െൻറ ഭക്ഷ്യക്കിറ്റ്​ വാങ്ങാത്ത റേഷൻ കാർഡ്​ ഉടമകൾക്ക്​ ഒാണം കഴിഞ്ഞും വാങ്ങാമെന്ന്​ മന്ത്രി ജി.ആർ. അനിൽ. വ്യാഴാഴ്​ച വൈകുന്നേരത്തോടെ ഭക്ഷ്യക്കിറ്റ്​ നൽകിയവരുടെ എണ്ണം 70 ലക്ഷം കടക്കും.

സാധനങ്ങൾ എത്തിച്ചില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത്​ റേഷൻ കടയിലെത്തി കിറ്റ്​ വാങ്ങിയശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം ഓണക്കിറ്റ് വിതരണത്തിൽ സർക്കാറിന് പിഴവ് സംഭവിച്ചെന്ന്​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല ആരോപിച്ചു. എല്ലാവർക്കും ഓണത്തിന് മുമ്പ്​ കിറ്റ് എത്തിക്കുമെന്ന്​ ഭക്ഷ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നടപ്പാക്കിയില്ല.

സാമ്പത്തിക ഞെരുക്കത്തിൽപെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. സമയത്തിന് വിതരണം ചെയ്യാൻ കഴിയാത്തതുവഴി ഗുരുതരമായ പിഴവാണ് സർക്കാറി​ന്​ സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - people can buy food kit after Onam says minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.