തിരുവനന്തപുരം: പെൻഷൻ വർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുതിർന്ന മാധ്യമപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരള (എസ്.ജെ.യു.കെ) പ്രതിനിധികൾ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. തിങ്കളാഴ്ച ഉച്ചയോടെയാണ് യൂനിയൻ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയത്.
പെൻഷൻ വർധനക്ക് പുറമെ പെൻഷൻ കുടിശിക, പകുതി പെൻഷൻ, ആശ്രിത പെൻഷൻ തുടങ്ങിയ വിഷയങ്ങളും സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ശക്തിധരൻ, വർക്കിങ് പ്രസിഡന്‍റ് കെ. ജനാർദ്ദനൻ നായർ, ജനറൽ സെക്രട്ടറി വി.ആർ. രാജമോഹൻ, ജില്ല പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ.പി. രാജശേഖരൻ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.