Posted On
date_range Updated On
date_range പി.സി. വിഷ്ണുനാഥ് പ്രതിപക്ഷ സ്പീക്കർ സ്ഥാനാർഥി
തിരുവനന്തപുരം: നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർഥി.
ചൊവ്വാഴ്ചയാണ് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുക. സി.പി.എം അംഗം എം.ബി. രാജേഷാണ് ഭരണകക്ഷിയുടെ സ്പീക്കർ സ്ഥാനാർഥി. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിർദേശപത്രിക സമർപ്പിക്കാം.
പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ നിന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയിൽ നിന്ന് വി.ടി. ബൽറാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.