Posted On
date_range Updated On
date_range പി.സി. തോമസിന്‍റെ തീരുമാനം തള്ളിക്കളയുന്നെന്ന് ലയനവിരുദ്ധ വിഭാഗം
തിരുവനന്തപുരം: കേരള കോൺഗ്രസിനെ ജോസഫ് ഗ്രൂപ്പിന് വിൽക്കാനുള്ള പി.സി. തോമസിന്‍റെ തീരുമാനം തള്ളിക്കളയുന്നതായി ലയനത്തെ എതിർക്കുന്ന വിഭാഗം നേതാക്കൾ. പാർട്ടി എൻ.ഡി.എയിൽ ഉറച്ചുനിൽക്കും. പാർട്ടി കേരള കോൺഗ്രസ് (എൻ.ഡി.എ) എന്ന പേരിൽ അറിയപ്പെടുമെന്ന് ജനറൽ സെക്രട്ടറി കല്ലട ദാസ് പറഞ്ഞു.
ലയനത്തിലൂടെ പിൻവാതിൽ വഴി യു.ഡി.എഫിൽ പ്രവേശിക്കാനും സാമ്പത്തിക ലാഭത്തിനും വ്യക്തി താൽപര്യത്തിനും വേണ്ടി പി.സി. തോമസ് നടത്തിയ ഹീനമായ പ്രവൃത്തിയാണ് ജോസഫ് ഗ്രൂപ്പുമായുള്ള വിൽപന കരാറെന്ന് ജനറൽ സെക്രട്ടറി കല്ലട ദാസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.