Posted On
date_range Updated On
date_range പി.സി.ഹംസ നിര്യാതനായി
മണ്ണാർക്കാട്: ജമാഅത്തെ ഇസ്ലാമി നേതാവും വെൽഫയർ പാർട്ടി അഖിലേന്ത്യ ജന.സെക്രട്ടറിയുമായ പി.സി.ഹംസ (62) നിര്യാതനായി. എസ്.െഎ.ഒ അഖിലേന്ത്യ പ്രസിഡൻറ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി, മണ്ണാർക്കാട് ഇർഷാദ് സ്കൂൾ ചെയർമാൻ, മീൻ ടൈം ഇംഗ്ലീഷ് മാഗസിൻ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പിൽ ഓഫീസർ ആയിരുന്നു. പത്തിരിപ്പാല മൗണ്ട് സീന ഗ്രൂപ്പ് സി.ഇ.ഒയും ഇർഷാദ് സ്കൂൾ ഗ്രൂപ്പ് ചെയർമാനുമാണ്.
പിതാവ്: കുമരംപുത്തൂർ പുതുവച്ചോല പരേതനായ മൂസഹാജി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫാഇസ, ഫർഹ, ഫർസീന, ഫാഹിസുദ്ദീൻ, ഫസ്‌ന, ഹസീബ് അഹമ്മദ്, ഫസീഹ മറിയം. മരുമക്കൾ: എ. റശീദുദ്ദീൻ (ദുബൈ), സിറാലി യൂസഫ് (ആലത്തൂർ), ഹബീബ് റഹ്മാൻ, മൻസൂർ. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് അരിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.