‘എവിടെപ്പോയി ’96ലെ പിണറായി?’

തിരുവനന്തപുരം: 1996ലെ ഭരണാധികാരിയായ പിണറായി വിജയന്‍ എവിടെപ്പോയന്ന് പി.സി. ജോര്‍ജിന്‍െറ ചോദ്യം. കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. ആരുകൊല്ലുന്നു എന്നതല്ല, വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇത് അംഗീകരക്കാനാകുമോ? ഇത് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? ഇതിനെതിരെ എന്തുനടപടി സ്വീകരിക്കും? അരിവില 47 രൂപയായി. എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ ബി.ജെ.പിയും സി.പി.എമ്മും കൊലപാതക തര്‍ക്കങ്ങളില്‍ മുഴുകുന്നത് ശരിയാണോയെന്നും ജോര്‍ജ് മുഖ്യമന്ത്രിയോട് ചോദിച്ചു.

ബി.ജെ.പി നേതാവിന്‍െറ വെല്ലുവിളി ഏറ്റെടുത്ത് മംഗളൂരുവില്‍ പ്രസംഗിച്ച പിണറായിയെ പ്രശംസിച്ചാണ് അദ്ദേഹം ചോദ്യമുന്നയിച്ചത്. ഇത്രയും കരുത്തനായ മുഖ്യമന്ത്രിയുള്ളപ്പോള്‍ ഇങ്ങനെ കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കാമോ എന്നതായിരുന്നു ചോദ്യത്തിനുള്ളിലെ മര്‍മം. ’96ലെ പിണറായി ഇങ്ങനെ ആയിരുന്നില്ളെന്നും ജോര്‍ജ് പരാമര്‍ശിച്ചു.

സര്‍ക്കാറിന്‍െറ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി തുടങ്ങിയത്. മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതില്‍ നമ്മളാരും സന്തോഷിക്കുന്നില്ല. കൊലപാതകത്തിനെതിരെ ശക്തമായ നടപടിക്കൊപ്പം ബോധവത്കരണവും ആരംഭിക്കും. സമാധാന സംഭാഷണത്തില്‍ അക്രമത്തെ അനുകൂലിക്കുന്നവര്‍പോലും സഹകരണ മനോഭാവമാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - pc george to pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.