Posted On
date_range Updated On
date_range പി.സി. ജോര്‍ജിനെതിരെ സ്വമേധയ കേസെടുക്കാനാവില്ല -കോട്ടയം എസ്.പി
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും ഒപ്പമുള്ളവരെയും അധിക്ഷേപിച്ച പി.സി. ജോര്‍ജ് എം.എൽ.എക്കെതിരെ പൊലീസിന് സ്വമേധയ കേസെടുക്കാനാവില്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കർ. തനിക്കെതിരെ നടത്തിയത് മോശം പരാമര്‍ശമാണെന്ന് കന്യാസ്ത്രീ പറഞ്ഞെങ്കില്‍ മാത്രമേ കുറ്റകൃത്യമായി കാണാനാവൂ. പരാമര്‍ശത്തെ അവര്‍ ഏതുരീതിയില്‍ കാണുന്നുെവന്നതാണ് പ്രധാനം.
ഇരയായ വ്യക്തി പരാതി നല്‍കിയെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ടുപോകാനാവൂ. മൊഴിയെടുക്കാന്‍ പൊലീസ് മഠത്തില്‍ പോയെങ്കിലും കന്യാസ്ത്രീ അസൗകര്യം അറിയിക്കുകയായിരുന്നു. പരാതിയായി എഴുതി നൽകാമെന്നാണ് പറഞ്ഞിരിക്കുന്നത്. പരാതി കിട്ടിയാലുടൻ കേസെടുക്കും. മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.