പി.സി ജോർജും ഷാജൻ സ്കറിയയും ഒരു പോലെ എന്ന് റിജിൽ മാക്കുറ്റി
കോഴിക്കോട്: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. പി.സി ജോർജും ഷാജൻ സ്കറിയയും തനിക്ക് ഒരു പോലെയാണെന്ന് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. ക്രിസ്ത്യൻ-മുസ്ലിം മതവിശ്വാസികളെ തമ്മിലടിപ്പിക്കാൻ ഷാജൻ ചെയ്ത വിഷം തുപ്പുന്ന വാർത്തകൾക്കെതിരെ കേസ് എടുക്കാൻ പോലും പിണറായി പൊലീസ് തയാറായിട്ടില്ല എന്നത് മറക്കരുതെന്ന് റിജിൽ മാക്കൂറ്റി വ്യക്തമാക്കി.
റിജിൽ മാക്കൂറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മറുനാടൻ ഷാജനെപ്പോലെ സമൂഹത്തിൽ വിഷം കലക്കുന്നവനെ പിന്തുണക്കേണ്ട ഒരു കാര്യവും പാർട്ടിക്ക് ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പി.സി ജോർജും ഷാജനും എനിക്ക് ഒരു പോലെയാണ്.
പി.സി ജോർജിന്‍റെ മുഖത്ത് നോക്കി എന്നെ അണിയിക്കാൻ വന്ന ഷാൾ വേണ്ടെന്ന് പറഞ്ഞ് ഇറക്കിവിട്ട എനിക്ക് അതേ നിലപാട് തന്നെയാണ് ഷാജനെപ്പോലെ വിഷം കലക്കുന്നവനോടും.
ക്രിസ്ത്യൻ-മുസ്ലിം മതവിശ്വാസികളെ തമ്മിലടിപ്പിക്കാൻ ഷാജൻ ചെയ്ത വിഷം തുപ്പുന്ന വാർത്തകൾക്ക് എതിരെ ഒരു കേസ് എടുക്കാൻ പോലും പിണറായി പൊലീസ് തയാറായിട്ടില്ല എന്നത് കൂടി കാണാതെ പോകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.