Posted On
date_range Updated On
date_range പയ്യന്നൂരിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
പയ്യന്നൂർ: പയ്യന്നൂരിൽ നിന്ന് കാണാതായ 13കാരനായ വിദ്യാർത്ഥിയെ കണ്ടെത്തി. കണ്ണപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് വി ദ്യാർഥിയെ കണ്ടെത്തിയത്.
തായിനേരി എസ്.ബി.ടി.എം സ്കൂൾ വിദ്യാർത്ഥി കൃഷണദാസിനെയാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായിരുന്നത്. തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തോലാട്ട് സാവിത്രിയുടെയും ഹരിയുടെയും മകനാണ്. സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് അധ്യാപകർ വിളിച്ചറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.
പലയിടത്തും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ബന്ധുവീട്ടിൽനിന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.