പയ്യന്നൂർ വാഹനാപകടം: മരണം അഞ്ചായി

പയ്യന്നൂർ: ദേശീയപാതയിൽ പയ്യന്നൂർ എടാട്ടുണ്ടായ വാഹനാപകടത്തിൽ മരണം അഞ്ചായി. മരിച്ച ബിന്ദു ലാലിന്റെ അമ്മ പത്മാവതി (69) ആണ് മരിച്ചത്.

ബുധനാഴ്ച പുലർച്ച 4.15ഓടെ പയ്യന്നൂർ എടാട്ട് സെൻട്രൽ സ്കൂളിന് സമീപമാണ് അപകടം. കൂർക്കഞ്ചേരിയിൽനിന്ന്​ കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കാർ ഓടിച്ചിരുന്ന ബിന്ദുലാൽ ശ്രീധരൻ (51), ബിന്ദുലാലി​​​​​​െൻറ മകൾ ദിയ (11), ബിന്ദുലാലി​​​​​​​െൻറ സഹോദരി ബിന്ദിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ബിന്ദുലാലി​​​​​​െൻറ ഭാര്യ അനിത (38), മകളായ നിയ (എട്ട്​), സഹോദരി ബിന്ദിത (42) എന്നിവർ ചികിത്സയിലാണ്.

Tags:    
News Summary - payyanur accident- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.