കലാമണ്ഡലം കേശവദേവ്​

പട്ടിക്കാംതൊടി പുരസ്കാരം കഥകളി ആചാര്യൻ കലാമണ്ഡലം കേശവദേവിന്

തൃശൂർ: പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ സ്മരണാർഥം കേരള കലാമണ്ഡലം നൽകിവരുന്ന പട്ടിക്കാംതൊടി പുരസ്കാരത്തിന്​ 2021ന് പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കേശവദേവ് അർഹനായി. കഥകളിയിലെ താമസപ്രകൃതികളായ താടിവേഷത്തിലെ അതുല്യപ്രതിഭയാണ് കലാമണ്ഡലം കേശവദേവ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സെപ്റ്റംബർ 18ന് കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പുരസ്കാരം സമ്മാനിക്കും. ഡോ. കലാമണ്ഡലം ഗോപി, ഡോ. ടി കെ നാരായണൻ, കഥകളി വടക്കൻ വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം സൂര്യനാരായണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്. കലാമണ്ഡലത്തിലെ കഥകളി വേഷം വിഭാഗത്തിൽ പഠിച്ച ആദ്യകാല ശിഷ്യന്മാർ ഏർപ്പെടുത്തിയതാണ് പട്ടിക്കാംതൊടി പുരസ്കാരം.

Tags:    
News Summary - Pattikkamthodi award for kathakali to Kalamandalam Kesavadev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.