????? ???????????

സംഗീത സംവിധായകൻ എം.ജി രാധാകൃഷ്‌ണ​െൻറ ഭാര്യ പത്മജ രാധാകൃഷ്‌ണൻ നിര്യാതയായി 

തിരുവനന്തപുരം: സംഗീത സംവിധായകൻ പരേതനായ എം.ജി രാധാകൃഷ്‌ണ​​​​െൻറ ഭാര്യ പത്മജ രാധാകൃഷ്‌ണൻ (68) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്​ച പുലർച്ച തിരുവനന്തപുരം എസ്.കെ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഗാനരചയിതാവും ചിത്രകാരിയുമാണ്​​. മിസ്​റ്റർ ബീൻ എന്ന ചിത്രത്തിലൂടെ മകൻ എം.ആർ. രാജാകൃഷ്​ണൻ ഈണമിട്ട പാട്ടുകൾക്ക്​ വരികളെഴുതിയത്​ ഇവരായിരുന്നു​. എം.ജി. രാധാകൃഷ്​ണൻ ഈണമിട്ട ലളിതഗാനങ്ങൾക്കും വരികളെഴുതിയിട്ടുണ്ട്​. 

എം.ജി രാധാകൃഷ്‌ണനും ഭാര്യ പത്മജ രാധാകൃഷ്‌ണനും
 

ലോക്​ഡൗണിൽനിന്ന്​ അതിജീവനം എന്ന സ​േന്ദശവുമായി ദിവസങ്ങൾക്ക്​ മുമ്പ്​ മൗത്ത്​ ഓർഗനിൽ ‘എല്ലാരും ചൊല്ലാണ്​’ എന്ന പ്രശസ്​ത ഗാനം വയിച്ചതി​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. 

പരേതരായ ടി.ടി. നീലകണ്​ഠൻ നയാർ - എം.പി. അമ്മുക്കുട്ടിയമ്മ എന്നിവരുടെ മകളാണ്​. മക്കൾ: എം.ആർ. രാജാകൃഷ്​ണൻ, കാർത്തിക. ഗായകൻ എം.ജി. ശ്രീകുമാർ, സംഗീതജ്​ഞ പ്രഫ. കെ. ഓമനക്കുട്ടി എന്നിവർ ഭർതൃസഹോദരങ്ങളാണ്​.

Full View
Tags:    
News Summary - pathmaja radakrishnan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.