പത്തനംതിട്ട പീഡനം: എല്ലാവരും ദൃശ്യം പകർത്തി പ്രചരിപ്പിച്ചു, 26 പേർ അറസ്റ്റിൽ, അന്വേഷണത്തിന് പ്രത്യേക സംഘം

പ​ത്ത​നം​തി​ട്ട: 18കാ​രി നി​ര​ന്ത​ര ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ ഇതിനകം 26 പേ​ർ അ​റ​സ്റ്റി​ലായി. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡി.ഐ.ജി അനിതാ ബീഗത്തിനെറ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ചു. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലക്ക് പുറത്തും അന്വേഷണം നടത്തും. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. കുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാൻ അറിയില്ല.

പെ​ൺ​കു​ട്ടി​ക്ക്​ 13 വ​യ​സ്സു​ള്ള​പ്പോ​ൾ കാ​മു​ക​നാ​യ സു​ബി​ൻ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല​സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ചു​കൊ​ടു​ക്കു​ക​യും കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് 16 വ​യ​സ്സാ​യ​പ്പോ​ൾ ബ​ലാ​ൽ​സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി. പി​ന്നീ​ട് മ​റ്റൊ​രു ദി​വ​സ​വും പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് കൂ​ട്ടു​കാ​രാ​യ മ​റ്റു​പ്ര​തി​ക​ൾ​ക്ക് പെ​ൺ​കു​ട്ടി​യെ കാ​ഴ്ച​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് തോ​ട്ട​ത്തി​ൽ​വെ​ച്ച്​ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു. പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ്​ കു​ട്ടി ദു​ര​നു​ഭ​വ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഇതിനകം ആ​റ്​​ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തിരിക്കുകയാണ്. പെ​ൺ​കു​ട്ടി പ​റ​ഞ്ഞ 64 പേ​രി​ൽ 62 പേ​രെ പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞു. ത​ുടക്കത്തിൽ അ​ഞ്ചു​പേ​രെയാണ് അ​റ​സ്റ്റ്ചെ​യ്തത്. ര​ണ്ട്​ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​ല​വും​തി​ട്ട പൊ​ലീ​സ്​​ അ​ഞ്ചു​പേ​രെ​യും മൂ​ന്ന്​ കേ​സെ​ടു​ത്ത പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ ഒ​മ്പ​ത്​ പ്ര​തി​ക​ളെ​യും റാ​ന്നി പൊ​ലീ​സ്​ ആ​റ്​ പേ​രെ​യു​മാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. സു​ബി​ൻ (24), വി.​കെ. വി​നീ​ത് (30), കെ. ​അ​ന​ന്ദു ( 21), എ​സ്. സ​ന്ദീ​പ് (30), ശ്രീ​നി എ​ന്ന എ​സ്. സു​ധി (24) എ​ന്നി​വ​രാ​ണ് ഇ​ല​വും​തി​ട്ട സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത ഒ​രു​കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ അ​ച്ചു ആ​ന​ന്ദാ​ണ്​ (21) പ്ര​തി. ആ​ദ്യ​ത്തെ കേ​സി​ൽ അ​ഞ്ചാം​പ്ര​തി സു​ധി, പ​ത്ത​നം​തി​ട്ട പൊ​ലീ​സ് നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത മൂ​ന്ന് കേ​സു​ക​ളി​ൽ ആ​ദ്യ കേ​സി​ൽ ഷം​നാ​ദാ​ണ്​ (20) അ​റ​സ്റ്റി​ലാ​യ​ത്. അ​ടു​ത്ത കേ​സി​ൽ ആ​റ്​ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ഇ​തി​ൽ ഒ​രാ​ൾ 17കാ​ര​നാ​ണ്. അ​ഫ്സ​ൽ (21), സ​ഹോ​ദ​ര​ൻ ആ​ഷി​ക്ക് (20), നി​ധി​ൻ പ്ര​സാ​ദ് (21), അ​ഭി​ന​വ് (18), കാ​ർ​ത്തി​ക് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റ്​ പ്ര​തി​ക​ൾ. അ​ഫ്സ​ൽ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നെ​ടു​ത്ത ര​ണ്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഈ ​കേ​സു​ക​ളി​ൽ നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്. ആ​ഷി​ക്, അ​ഫ്സ​ൽ പ്ര​തി​യാ​യ ഒ​രു​കേ​സി​ൽ കൂ​ട്ടു​പ്ര​തി​യാ​ണ്. കോ​ട​തി ജാ​മ്യ​ത്തി​ലാ​ണി​പ്പോ​ൾ. മ​റ്റൊ​രു കേ​സി​ൽ ക​ണ്ണ​പ്പ​ൻ എ​ന്ന സു​ധീ​ഷ് (27), നി​ഷാ​ദ് എ​ന്ന അ​പ്പു (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2022ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ൽ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് സു​ധീ​ഷ്. പ​ത്ത​നം​തി​ട്ട, കോ​ന്നി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ 2014ലെ ​ര​ണ്ട് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് അ​പ്പു. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Pathanamthitta rape: 26 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.