Posted On
date_range Updated On
date_range പാർവതി തിരുവോത്തിനെ ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഡയറക്ടർമാരുടെ ബോർഡിൽ(കെ.എസ്.എഫ്.ടി.സി) നിന്ന് നടി പാർവതി തിരുവോത്തിനെ സർക്കാർ ഒഴിവാക്കി ഉത്തരവിറക്കി.
ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർവതി കെ.എസ്.എഫ്.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.
പുനഃസംഘടനയുടെ ഭാഗമായി ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാല പാർവതി എന്നിവരെ കഴിഞ്ഞ മാസം നീക്കിയിരുന്നു. കാമറാ മാൻ പി. സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെയാണ് പകരം ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.