Posted On
date_range Updated On
date_range ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടി അന്വേഷിക്കില്ല-കെ.പി.എ മജീദ്
കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന നിർദേശമോ ആവശ്യമോ വന്നിട്ടില്ല. അത്തരമൊരു അന്വേഷണം പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും മജീദ് പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിനെതിരെ നിരന്തരം ഉണ്ടാകുന്ന പരാതികൾ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന് ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് മീഡിയ വൺ ചാനലിനോട് പറഞ്ഞിരുന്നു. പാര്‍ട്ടിതല അന്വേഷണം വേണമെന്ന് സംസ്ഥാന നേതൃത്വത്തിനോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജീദ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.