????????? ???????? ?????? ??????

തൃശൂരിൽ ഹർത്താൽ ആരംഭിച്ചു

തൃശൂര്‍: ജില്ലയില്‍ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

നവംബര്‍ ഏഴിന് രാവിലെ നാലരയ്ക്ക് ക്ഷേത്രനട തുറപ്പോഴാണ് പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.  ദേ​​​വ​​​സ്വം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ടി.​​​സി. ബി​​​ജു, മാ​​​നേ​​​ജ​​​ർ പി. ​​​ശ്രീ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടെ എ​​​ത്തി​​​യാ​​​ണ് ക്ഷേ​​​ത്ര​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഏറ്റെടുക്കല്‍. സെപ്തംബര്‍ 21 ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റെടുക്കലിന് എത്തിയിരുന്നെങ്കിലും ഹിന്ദുഐക്യവേദിയുടെ പ്രതിശേധം മൂലം നടന്നില്ല.

Tags:    
News Summary - Parthasarathi Temple Issue; Thrissur harthal -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.