സ്കൂളിൽ പോയ പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി

തിരുവല്ല: സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർഥിനികൾ മടങ്ങിയെത്തിയില്ലെന്ന് കാട്ടി രക്ഷിതാക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി. ഓതറയിലെ സ്കൂളിലെ രണ്ട് വിദ്യാർഥിനികളെ കാണാനില്ലെന്ന് കാട്ടിയാണ് രക്ഷിതാക്കൾ പരാതി നൽകിയത്.

ബുധനാഴ്ച രാവിലെ സ്കൂളിൽ പോയ കുട്ടികൾ വൈകീട്ട് തിരിച്ചെത്താതായതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. ചങ്ങനാശ്ശേരിയിൽ വെച്ച് ഇരുവരെയും കണ്ടതായി ഒരാൾ വിവരം നൽകിയിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുവല്ല പൊലീസ് പറഞ്ഞു.

Tags:    
News Summary - Parents complain that the 10th class students who went to school are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.