Posted On
date_range Updated On
date_range പറവണ്ണയിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
പുറത്തൂർ (മലപ്പുറം): വെട്ടം പറവണ്ണയിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. തേവർ കടപ്പുറം പുളിങ്ങോട് ഹനീഫയുടെ മകൻ അഫ്സാർ (22), ഉണ്യായപ്പെൻറ പുരക്കൽ ലത്തീഫിെൻറ മകൻ സൗഫീർ (25) എന്നിവർക്കാണ് വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 9.30ഒാടെ പറവണ്ണ എം.ഇ.എസിന് പടിഞ്ഞാറ് ഭാഗത്ത് ബീച്ചിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോഴാണ് അമ്പതോളം പേരടങ്ങുന്ന സംഘം ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരു കൈകാലുകൾക്കും വെട്ടേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്നു ഇരുവരും. ബാക്കിയുള്ളവർ ഒാടിരക്ഷപ്പെെട്ടങ്കിലും വീണപ്പോഴാണ് ഇവർക്ക് വെേട്ടറ്റത്. അമ്പതംഗ സംഘമാണ് ആക്രമിച്ചത്. മുസ്ലിം ലീഗാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.