Posted On
date_range Updated On
date_range പാനൂര്‍: സി.പി.എം ഉടൻ രക്തസാക്ഷി മണ്ഡപം നിർമ്മിക്കുമെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം ബന്ധം സുവ്യക്തമാണെന്നും അധികം വൈകാതെ ഇവര്‍ക്കായി രക്തസാക്ഷി മണ്ഡപവും പാര്‍ട്ടി ഓഫിസില്‍ ഫോട്ടോ പ്രതിഷ്ഠിക്കലും ഉണ്ടാകുമെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ എം.എം. ഹസൻ.
കുടുംബാംഗങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും ഉടനേ എത്തും. ഇതൊക്ക സി.പി.എമ്മിന്റെ നിത്യാഭ്യാസങ്ങളാണെന്ന് ഹസന്‍ പറഞ്ഞു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റം കണ്ട് അമ്പരന്നാണ് സി.പി.എം ബോംബുകള്‍ തയാറാക്കുന്നത്.
സി.പി.എം സ്ഥാനാർഥിയുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികള്‍. സി.പി.എം സ്ഥാനാർഥിയുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.