Posted On
date_range Updated On
date_range പന്തളത്ത് ഓട്ടോയും മിൽക്ക് വാനും കൂട്ടിയിടിച്ച് ഒരു മരണം
പന്തളം: പന്തളം ഐരാണിക്കുഴിയിൽ ഓട്ടോ ടാക്സിയും മിൽക്ക് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. നാലു പേർക്ക് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം കണ്ടല്ലൂർ വടക്ക് തുണ്ടത്തിൽ വടക്കേതിൽ ഗണേശൻ (62)ആണ് മരിച്ചത്.
ഓട്ടോ ടാക്സി യാത്രക്കാരായ നാല് പേർക്ക് സാരമായ പരിക്കുണ്ട്. രണ്ട് പേർ സ്ത്രീകളും രണ്ട് പെൺ കുട്ടികളുമായിരുന്നു ഓട്ടോയിലെ യാത്രക്കാർ. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന് ഒരു മണിക്കൂറോളം അപകടത്തിൽ പെട്ടവർ റോഡിൽ കിടന്നതാണ് ഡ്രൈവറുടെ മരണത്തിന് കാരണമായതെന്ന് പറയുന്നു. അടൂരിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഗണേശനെ പുറഞ്ഞെടുത്തത്. രാവിലെ 8.30ന് പന്തളം -മാവേലിക്കര റോഡിലായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.