Posted On
date_range Updated On
date_range പാമ്പാടി നെഹ്റു ഫാർമസി കോളജ് വീണ്ടും അടച്ചു
തൃശൂർ: ബുധനാഴ്ച അധ്യയനം പുനരാരംഭിച്ച പാമ്പാടി നെഹ്റു ഫാർമസി കോളജ് വീണ്ടും അടച്ചു. കോളജിന്‍റെ പ്രവർത്തനം സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്നും അടച്ചിടുകയാണെന്നും മാനേജ്മെന്റ് വിദ്യാർഥികളെ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയ വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ രേഖാമൂലം ചില ഉറപ്പുകൾ നൽകിയിരുന്നു. ആർക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും എടുക്കില്ലെന്നും പിഴ ചുമത്തൽ പാടെ നിർത്തലാക്കിയെന്നുമാണ് അറിയിച്ചത്.
എന്നാൽ, അതിനു ശേഷവും പുറത്തു നിന്നുള്ള ചിലരുടെ ഇടപെടൽ കാരണം പ്രശ്നങ്ങൾ തുടരുകയാണെന്നും ധ്യാപകർ, പ്രത്യേകിച്ച് അധ്യാപികമാർ സുരക്ഷിതരല്ലെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.