??????????? ?????????? ???????????????????????

പള്ളിക്കര റെയിൽവേ മേൽപാലം നിർമാണത്തിന്​ കുന്നിടിക്കുന്നു

നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപാലം നിർമാണത്തിനും റോഡ് വികസനത്തിനുമായി കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ തുടർന്ന് പരിസരവാസികൾ ഭീതിയിൽ. കാര്യങ്കോട് ചീറ്റക്കാൽ വളവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്നാണ്​ പള്ളിക്കര റെയിൽ മേൽപാലം നിർമാണത്തിനും സമീപത്തെ അനുബന്ധ റോഡിനുമായി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്നത്. അപൂർവ ഔഷധസസ്യങ്ങളുള്ള പ്രകൃതി സന്തുലിതാവസ്​ഥ നിയന്ത്രിക്കുന്ന കുന്നാണ് യന്ത്രങ്ങൾ ഉപയോഗിച്ച് മാന്തിയെടുക്കുന്നത്.

ഇതുമൂലം മഴ ആരംഭിച്ചതോടെ കുന്നി​​െൻറ പല ഭാഗങ്ങളും ഇടിഞ്ഞുവീഴാൻ തുടങ്ങി. കുന്നി​​​െൻറ പരിസരത്ത് താമസിക്കുന്ന നിരവധി പേർ ഭീതിയിൽ കഴിയുകയാണ്. 

വൻ മരങ്ങളും കടപുഴകിയ അവസ്​ഥയിലാണ്. കുന്നിടിച്ച ഭാഗങ്ങളിലൂടെ ശക്തമായ തോതിൽ മഴവെള്ളം ഒലിച്ചിറങ്ങുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്​. 
കാര്യങ്കോട്, ചാത്തമത്ത്, പൊടോതുരുത്തി, ചീറ്റക്കാൽ തുടങ്ങി നിരവധി പ്രദേശങ്ങളിലെ ജലസ്രോതസ്സാണ് വികസനത്തി​​െൻറ പേരിൽ ഇല്ലാതാകുന്നതെന്നാണ്​ നാട്ടുകാർ പറയുന്നത്​.

Tags:    
News Summary - pallikkara railway bridge construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.