‘പാലത്തായി: കാലം കണക്ക് ചോദിക്കും സാറമ്മാരേ..’ ഐ.ജി ശ്രീജിത്തി​െൻറ പേജിൽ പ്രതിഷേധം

കോഴിക്കോട്: ബി.ജെ.പി നേതാവായ അധ്യാപകൻ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച പാലത്തായി കേസിൽ അന്വേഷണം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട്​ ക്രൈംബ്രാഞ്ച്​ ഐ.ജി ശ്രീജിത്തിന്‍റെ ഫേസ്ബുക് പേജിൽ പ്രതിഷേധം. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെടുന്നതാണ് കമന്‍റുകൾ. കേസിൽ പ്രതിക്കെതിരെ പോക്സോ പോലും ചുമത്താതെ ക്രൈംബ്രാഞ്ച്​  കുറ്റപത്രം സമർപ്പിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 

പൊലീസ് സ്റ്റേഷനുകളിൽ ചൈൽഡ് ഫ്രൻഡ്​ലി സ്പേസ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ക്ഷണക്കത്താണ്​ ഐ.ജി ഫേസ്​ബുക്കിൽ പോസ്റ്റ് ചെയ്തത്​. ഇതിന് താഴെയാണ് 4000​ലേറെ പേർ​ പ്രതിഷേധ കമൻറ്​ എഴുതിയത്​.

അന്വേഷണ ഉദ്യോഗസ്ഥരുടെ മക്കൾക്ക് ഈ സ്ഥിതി വന്നാലേ ഇവരുടെ നീതി ബോധം ഉണരുകയുള്ളൂ എന്ന് ചിലർ ചോദിക്കുന്നു. പീഡനം നടന്നെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിട്ടും പോക്സോ ചുമത്താത്ത നിങ്ങളെ നമിക്കണം, നിയമം നടപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ യൂനിഫോം ഊരിവെച്ച് പോകണം എന്നിങ്ങനെ പോകുന്നു പലരുേടയും കമന്‍റുകൾ. കാലം കണക്ക് ചോദിക്കും സാറമ്മാരേ എന്നാണ്​ ചിലർ എഴുതിയത്​. 

പ്രതിയായ ബി.​ജെ.​പി നേ​താ​വ് പ​ത്മ​രാ​ജ​ൻ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​റ്റ​ക​ര​മാ​യ അ​നാസ്ഥയാണ് പൊലീസ് പ്രകടിപ്പിക്കുന്നതെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. വ്യാപക പ്രതിഷേധത്തിന്​ ശേഷമാണ്​ പ്രതിയെ അറസ്​റ്റുചെയ്തത്. എന്നാൽ,​ കേസെടുത്ത് 90 ദിവസമാകാറായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇത്​ പ്രതിയെ സഹായിക്കാനാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് 90ാം ദിവസം കുറ്റപത്രം സമർപ്പിച്ചത്.

പാലത്തായി കേസിൽ പ്രതികൾക്കെതിരെ പോക്സോ ചുമത്താതെ ജുവനൈൽ ജസ്​റ്റീസ് ആക്ടിലെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്താണ് ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. മ​റ്റൊ​രാ​ൾ കൂ​ടി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന കു​ട്ടി​യു​ടെ മാ​താ​വി​​​െൻറ പ​രാ​തി​യി​ൽ കു​ട്ടി​യുടെ മൊഴിയെടുക്കുകയോ എഫ്.ഐ.ആർ ഇടുകയോ ഉണ്ടായിട്ടില്ല.

Tags:    
News Summary - palathayi: comments in ig Sreejith IPS's fb page

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.