പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞിനെതിരെ നടപടി; ഗവർണർ എ.ജിയുടെ അഭിപ്രായം തേടി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന് ഗവർണർ അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം തേടി. നിയമവശങ്ങൾ വിശദീകരിക്കുന്നതിന് എ.ജിയോട് കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.

ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലൻസ് ഗവർണറുടെ അനുമതി തേടിയിയിരുന്നു. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മൂന്നു മാസം മുമ്പാണ് സർക്കാർ അനുമതി തേടിയത്.

അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമാണ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെതിരെ നടപടി സ്വീകരിക്കാൻ ഗവർണറുടെ അനുമതി തേടുന്നത്.

Tags:    
News Summary - Palarivattom Bridge Case VK Ibrahim kunju -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.