മുന്‍ മന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടിയെന്ന്​ വിജിലൻസ്​ വീണ്ടും ഹൈകോടതിയിൽ

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസിൽ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞി​​െൻറ പങ്ക് അന്വേഷി ക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി കാത്തിരിക്കുകയാണെന്ന്​ വിജിലൻസ്​ വീണ്ടും ഹൈകോടതിയിൽ. നോട്ട്​ നിരോധന കാലത്ത്​ അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തി​െൻറ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട്​ കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ്​ വിശദീകരണം.

ചന്ദ്രികയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട്​ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജിക്കാരൻ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഇക്കാര്യം അന്വേഷിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജുമായി ചേര്‍ന്ന്​ നടത്തിയ അഴിമതികളിലൂടെ ലഭിച്ച പണമാണ്​ പത്രത്തി​​െൻറ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നാണ്​ ഹരജിക്കാര​​െൻറ വാദം. പാലാരിവട്ടം കേസില്‍ വിശദവും സമഗ്രവുമായ അന്വേഷണം നടക്കുന്നതായി വിശദീകരണത്തിൽ പറയുന്നു. അനുമതി ലഭിച്ചാലുടന്‍ മുന്‍മന്ത്രി കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.

Tags:    
News Summary - Palarivattom Bridge Case VK Ibrahim Kunju -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.