Posted On
date_range Updated On
date_range പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനിയും യുവാവും മരിച്ചു
പാലക്കാട്: കൊല്ലംങ്കോട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയും യുവാവും മരിച്ചു. 16കാരിയും കിഴക്കെ ഗ്രാമം സ്വദേശി ബാലസുബ്രമണ്യനും (23) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് രാവിലെ ഏഴോടെ 16കാരിയെ പിറന്നാളാണെന്ന് പറഞ്ഞാ് വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലായിരുന്നു.
സംഭവം നടക്കുമ്പോൾ ബാലസുബ്രമണ്യത്തിെൻറ മാതാവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് ജോലിക്ക് പോയിരുന്നു. മുറിക്കുള്ളിൽ നിന്നും പുകയുയരുന്നത് മനസിലാക്കി ബാലസുബ്രമണ്യത്തിെൻറ മാതാവ് തന്നെയാണ് അയൽവാസികളെ വിളിച്ച് അറിയിക്കുന്നത്.
എം.ബി.എ ബിരുദദാരിയാണ് ബാലസുബ്രമണ്യം. പെൺകുട്ടി വീട്ടിലെത്തിയ കാര്യം ആരും അറിഞ്ഞിരുന്നില്ലെന്നും ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.