പാ​ല​ക്കാ​ട്​ മെ​ഡി. കോ​ള​ജ്​ ജൂ​നി​യ​ർ റെ​സി​ഡ​ൻ​റ്​ നി​യ​മ​നം:  അ​ധി​കൃ​ത​ർ വീ​ണ്ടും ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു​;  സ​ർ​ക്കാ​ർ എ​തി​ർ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ചി​ല്ല

പാലക്കാട്: ജൂനിയർ റെസിഡൻറ് നിയമനവുമായി ബന്ധപ്പെട്ട് പാലക്കാട് ഗവ. മെഡിക്കൽ കോളജ് അധികൃതർ വീണ്ടും ഒളിച്ചുകളിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും നിയമനവുമായി ബന്ധപ്പെട്ട അന്തിമപട്ടിക പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാർഥികൾക്ക് വ്യക്തമായ മറുപടി നൽകാതെ അധികൃതർ ഒഴിഞ്ഞുമാറുകയാണ്. സംസ്ഥാന അഡ്മിനിസ്േട്രറ്റീവ് ൈട്രബ്യൂണലിലെ കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കുന്നതിലും അധികൃതർ വീഴ്ച വരുത്തി. ഉദ്യോഗാർഥികളുടെ ഹരജിയിൽ രണ്ടാഴ്ച്ചക്കകം എതിർസത്യവാങ്മൂലം നൽകണമെന്ന് ൈട്രബ്യൂണൽ ഉത്തരവിട്ടിട്ടും സർക്കാർ കൂടുതൽ സമയം ചോദിച്ചിരിക്കുകയാണ്. 

പട്ടികജാതി വകുപ്പിന് കീഴിലെ പാലക്കാട് മെഡിക്കൽ കോളജിലെ 15  ജൂനിയർ റെസിഡൻറ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടാണ് ഒളിച്ചുകളി തുടരുന്നത്. ഏഴുത്തുപരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളെ ഇൻറർവ്യൂവിൽ തഴഞ്ഞ് മാർക്ക് കുറഞ്ഞവരെ ഉൾപ്പെടുത്തി അന്തിമപട്ടിക തയാറാക്കിയത് വൻ വിവാദമായിരുന്നു. ഉയർന്ന റാങ്കുള്ള ഉദ്യോഗാർഥികൾ സംസ്ഥാന അഡ്മിനിസ്േട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. തുടർന്ന് അന്തിമപട്ടിക റദ്ദാക്കാനും വീണ്ടും ഇൻറർവ്യൂ നടത്താനും സർക്കാർ തീരുമാനിച്ചു. മാർച്ച് 13, 14 തീയതികളിലാണ് റാങ്ക്ലിസ്റ്റിലെ 102 പേരുടെ ഇൻറർവ്യൂ വീണ്ടും നടത്തിയത്. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും അന്തിമപട്ടിക പ്രസിദ്ധീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. സാധാരണ ഒരാഴ്ചക്കകം പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. 


െഫബ്രുവരി 16ന് എഴുത്തുപരീക്ഷ നടത്തിയശേഷം ആദ്യപട്ടിക ആ മാസം 25ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടിക വൈകുന്നതിന് ഉദ്യോഗാർഥികളോട് വ്യത്യസ്തമായ വിശദീകരണങ്ങളാണ് മെഡി. കോളജ് അധികൃതർ നൽകുന്നത്. രജിസ്ട്രാർ അവധിയിലായതിനാലാണ് പ്രസിദ്ധീകരിക്കുന്നത് വൈകുന്നതെന്നാണ് ഒരു വിശദീകരണം. ഉദ്യോഗാർഥികൾ സംസ്ഥാന അഡ്മിനിസ്േട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനാലാണ് നടപടിക്ക് കാലതാമസമെന്നും അധികൃതർ പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട്  വിവരാവകാശ നിയമപ്രകാരം രണ്ട് തവണ നൽകിയ ചോദ്യങ്ങൾക്ക് നിശ്ചിത സമയം കഴിഞ്ഞിട്ടും കോളജ് അധികൃതർ മറുപടി നൽകിയില്ലെന്ന് ഉദ്യോഗാർഥിയുടെ രക്ഷിതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഫോണിൽ ഒാഫിസിൽ അന്വേഷിച്ചപ്പോൾ മാന്യമായ പ്രതികരണമല്ല ഉണ്ടായതെന്നും അദ്ദേഹം ആേരാപിച്ചു. 

Tags:    
News Summary - palakkad medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.