പാലക്കാട് മെഡി. കോളജ് ക്രമക്കേട്:അന്വേഷണം സാവധാനത്തിലാക്കാന്‍ മന്ത്രിതല സമ്മര്‍ദം

പാലക്കാട്: മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പ്രതിചേര്‍ക്കാന്‍ തെളിവുണ്ടായിട്ടും പാലക്കാട് മെഡിക്കല്‍ കോളജ് നിയമന ക്രമക്കേടില്‍ അന്വേഷണം സാവധാനത്തിലാക്കാന്‍ വിജിലന്‍സിനുമേല്‍ മന്ത്രിതല സമ്മര്‍ദം.

നിയമനവുമായി ബന്ധപ്പെട്ട ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയിലുള്ളതിനാല്‍ അന്വേഷണം മന്ദഗതിയിലാക്കണമെന്നാണ് നിര്‍ദേശം. മുന്‍മന്ത്രിയെ പ്രതിചേര്‍ക്കാന്‍ തെളിവ് ലഭിച്ചിട്ടും വിജിലന്‍സ് മെല്ളെപ്പോക്ക് തുടരുന്നത് ഉന്നതതല ഇടപെടലിനെതുടര്‍ന്നാണെന്ന് സൂചനയുണ്ട്. നിയമനം തത്ത്വത്തില്‍ സ്ഥിരപ്പെടുത്തിയുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ വിവാദ ഉത്തരവ് റദ്ദാക്കാനാണ് മന്ത്രിസഭ ഉപസമിതിയുടെ ശിപാര്‍ശ. ഇത് മന്ത്രിസഭ അംഗീകരിച്ചാല്‍ ജോലി നഷ്ടപ്പെടുന്നവരുടെ പുനര്‍നിയമനം ഉറപ്പുവരുത്താന്‍ രഹസ്യനീക്കം നടക്കുന്നുണ്ട്. വിജിലന്‍സ് കേസില്‍ അന്വേഷണം മുന്നോട്ടുപോയാല്‍ ജീവനക്കാരുടെ പുനര്‍നിയമനം അസാധ്യമാവും. അനധികൃത നിയമനത്തിന് മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്ന് തിരുവനന്തപുരം സ്പെഷല്‍ സെല്ലിന്‍െറ ത്വരിത പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തസ്തിക സൃഷ്ടിക്കാതെയും ചട്ടങ്ങള്‍ രൂപവത്കരിക്കാതെയുമാണ് നിയമനങ്ങള്‍ നടത്തിയതെന്നും ഇതിന് സ്പെഷല്‍ ഓഫിസര്‍ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുവാദം വാങ്ങിയിരുന്നില്ളെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അധ്യാപകേതര ജീവനക്കാരുടെ ഒഴിവുകളിലേക്ക് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, പി.എസ്.സി എന്നിവയില്‍നിന്ന് നിയമനത്തിന് ശ്രമം നടത്തിയില്ല. വിദഗ്ധ സമിതി നിരവധി അപകാതക കണ്ടത്തെിയിട്ടും ഇവ അവഗണിച്ചു. പട്ടികജാതി വകുപ്പിന്‍െറ ഇന്‍േറണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും ധനവകുപ്പ് ശിപാര്‍ശയും സര്‍ക്കാര്‍ പരിഗണിച്ചില്ളെന്നും വിജിലന്‍സ് കണ്ടത്തെിയിരുന്നു.
മുന്‍ സ്പെഷല്‍ ഓഫിസര്‍ എസ്. സുബ്ബയയെ പ്രതിചേര്‍ത്ത് പാലക്കാട് വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നെങ്കിലും തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടറേറ്റിലെ സ്പെഷല്‍ വിങ്ങിന്‍െറ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. സ്പെഷല്‍ വിങ്ങിന്‍െറ ത്വരിത പരിശോധന റിപ്പോര്‍ട്ടിലടക്കം വിശദ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയെങ്കിലും ഉന്നതതല സമര്‍ദത്തെതുടര്‍ന്ന് അന്വേഷണം മുന്നോട്ടുനീങ്ങിയിട്ടില്ല.

മെഡി. കോളജില്‍ അനധികൃത നിയമനം നേടിയവരില്‍ സി.പി.എം ബന്ധമുള്ളവരുമുണ്ട്. ഇവരെ  സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. 2016 ഫെബ്രുവരി 18ലെ യു.ഡി.എഫ് മന്ത്രിസഭ യോഗമാണ് വിവാദ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.

Tags:    
News Summary - palakkad medical college scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.