Posted On
date_range Updated On
date_range 30 വിദ്യാർഥികൾ നിയമപോരാട്ടത്തിലൂടെ കരുണ മെഡി. കോളജിൽ പ്രവേശനത്തിന്
തിരുവനന്തപുരം: പാലക്കാട് കരുണ മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം പ്രവേശനം ലഭിക്കാതെ പോയ 30 വിദ്യാർഥികൾക്ക് സുപ്രീംകോടതി വിധി പ്രകാരം ആഗസ്റ്റ് 28, 29 തീയതികളിൽ പ്രവേശനം നൽകും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ ആണ് നടപടികൾ. 30 വിദ്യാർഥികളും യോഗ്യത തെളിയിക്കുന്ന മുഴുവൻ രേഖകളും ഫീസുമായി ഹാജരാകണം. 29ന് വൈകീട്ട് നാലിനകം പ്രവേശനം നേടിയില്ലെങ്കിൽ ഇവ ഒഴിവുള്ള സീറ്റുകളായി കണക്കാക്കി 30, 31 തീയതികളിൽ സ്പോട്ട് അഡ്മിഷനിൽ നികത്തും.
കഴിഞ്ഞ വർഷം പ്രവേശനത്തിൽ കൃത്രിമം നടത്തിയതിനെ തുടർന്നാണ് 30 സീറ്റുകളിലെ പ്രവേശനം പ്രവേശന മേൽനോട്ട സമിതി റദ്ദാക്കിയത്. ഇൗ സീറ്റുകളിലേക്ക് മെറിറ്റ് പ്രകാരം 30 വിദ്യാർഥികളെ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തിയെങ്കിലും കോളജ് അധികൃതർ ഇതിനെതിരെ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. കേസുകൾ തള്ളിയ കോടതി പകരം അേലാട്ട്മെൻറ് നടത്തിയ 30 വിദ്യാർഥികൾക്ക് ഇൗ വർഷം പ്രവേശനം നൽകാൻ ഉത്തരവിടുകയായിരുന്നു. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിയമപോരാട്ടത്തിലൂടെ അർഹതപ്പെട്ട സീറ്റിലേക്ക് ഇൗ വിദ്യാർഥികൾ എത്തുന്നത്. അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനത്തിൽ കൃത്രിമം കണ്ടെത്തിയതിനെത്തുടർന്ന് 150 സീറ്റുകളിലെയും പ്രവേശനം റദ്ദാക്കിയിരുന്നു. നടപടി സുപ്രീംകോടതിയും ശരിവെച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.