ചൂട് കനക്കുന്നു; പാലക്കാട്ട് യുവാവിന് സൂര്യാതപമേറ്റു

പത്തിരിപ്പാല (പാലക്കാട്): ഡാമുകളിലേക്ക് നീരൊഴുക്ക് പാടെ നിലക്കുകയും ജലസ്രോതസ്സുകള്‍ വറ്റുകയും ചെയ്തതോടെ പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി. കനത്ത ചൂടില്‍ സൂര്യാതപമേറ്റ യുവാവിന് ദേഹമാസകലം പൊള്ളലേറ്റു. മണ്ണൂര്‍ തേക്കിന്‍കാട് പഞ്ചീരിക്കാട് സ്വദേശി മുരളിക്കാണ് (30) സൂര്യാതപമേറ്റത്. ഈ സീസണില്‍ ആദ്യസംഭവമാണിത്.

മുരളിയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് സമീപത്തെ തോട്ടില്‍ കുളി കഴിഞ്ഞ് വീട്ടിലത്തെിയപ്പോഴാണ് നീറ്റല്‍ അനുഭവപ്പെട്ടത്. സ്പ്രേ പെയിന്‍റിങ് തൊഴിലാളിയാണ്. പകല്‍ സമയത്ത് താപനില വളരെ കൂടുതലാണ്. മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററില്‍ ശനിയാഴ്ച 36 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില 24 ആണ്.

 

Tags:    
News Summary - palakkad heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.