പാലക്കാട് സുഹൃത്തുക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ സുഹൃത്തുക്കളായ ര‍ണ്ടുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ(56), കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്. കുറുമ്പന്റെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

കുറുമ്പൻ വീട്ടിൽ നാട്ടുവൈദ്യം എന്ന പേരിൽ ചികിത്സ നടത്തുന്നുണ്ട്. ഇവിടെ ചികിത്സക്കെത്തിയതാണ് ബാലുവെന്നാണ് നിഗമനം. ഈസമയം വീട്ടിലാരും ഉണ്ടായിരുന്നില്ല.

കുറുമ്പന്റെ ഭാര്യയും അമ്മയും വൈകിട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. അതേസമയം, ഒരാളെ കാണാതായിട്ടുണ്ടെന്നും മരണകാരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.  നീലിയാണ് മരിച്ച കുറുമ്പന്റെ അമ്മ. ഭാര്യ: ലീല.

Tags:    
News Summary - Palakkad friends died under mysterious circumstances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.