ജോസഫ് മുമ്പ് ‘ഒട്ടക’ ചിഹ്നം കൊണ്ടു പോയി; ഇപ്പോൾ ‘രണ്ടില’യും -കോടിയേരി

പാലാ: കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ഏത് ചിഹ്നത്തിൽ മൽസരിച്ചാലും എൽ.ഡി.എഫിന് പ്രശ്നമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ടില ചിഹ്നം പോലുമില്ലാതെ മൽസരിക്കേണ്ട ഗതികേടിലാണ് കേരളാ കോൺഗ്രസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, പി.ജെ ജോസഫ് 'ഒട്ടക' ചിഹ്നം കൊണ്ടു പോയി. ഇപ്പോൾ രണ്ടിലയും കൊണ്ടു പോയി. ഇത്തവണ ചിഹ്നം പുലിയായാലും ഇടതുപക്ഷത്തിന് ഒന്നുമില്ലെന്നും കോടിയേരി പരിഹസിച്ചു.

ഉപതെരഞ്ഞെടുപ്പിൽ ആരെങ്കിലും ശബരിമല ചർച്ചയാക്കിയാൽ സി.പി.എം ഒളിച്ചോടില്ല. സി.പി.എം നിലപാട് വിശ്വാസികളോട് വിശദീകരിക്കും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ട് തട്ടിലല്ല. ഉപതെരഞ്ഞെടുപ്പ് സർക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Pala by Election Kodiyeri Balakrishnan Kerala Congress m -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.