വിദ്യാർഥിനിയുടെ കൊലപാതകം ആസൂത്രിതമെന്ന് കോളജ് പ്രിൻസിപ്പൽ

കോട്ടയം: വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ലാസില്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാമ്പസിൽ വരാറില്ല. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുള്ളതായി കോളജിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരുവരും കോഴ്‌സ് കഴിഞ്ഞവരാണ്. പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

പരീക്ഷയെഴുതാനെത്തിയ നിധിന മോളെ കാമ്പസിനകത്തുവെച്ചാണ് സഹപാഠി അഭിഷേക് വെട്ടി വീഴ്ത്തിയത്. ബി വോക് ഫുഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നിധിന. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Pala college principal said that the murder of the student was planned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.